ലുഡോ കളി നിരുപാധികം ഹറാമാണ് എന്ന് പറയുന്നവരോട്:

 1. ഈ വിധി നിങ്ങൾ പ്രസ്താവിക്കുന്നത് വല്ല പ്രമാണത്തിലും വന്നതിന്റെ അടിസ്ഥാനത്തിലാണോ? എങ്കിൽ ഏതാണ് ആ പ്രമാണം ?

ആയത്തോ ഹദീസോ ആണ് ഇവിടെ പ്രമാണം കൊണ്ടുദ്ദേശ്യം.

 1. ഇനി ലുഡോ എന്ന പദം പ്രമാണങ്ങളിലില്ലെങ്കിലും, അതേ സമാനാശയം കുറിക്കുന്ന [النَّرْدُ] എന്ന പദം വന്നിട്ടുണ്ട് എന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി പ്രസ്താവം എന്നുമാണ് നിങ്ങളുടെ വാദമെങ്കിൽ അതിനുള്ള തെളിവെന്താണ്?

അതായത് [النَّرْدُ] എന്നതിന്റെ വിവക്ഷയും, ലുഡോ, പകിട, പാമ്പും കോണിയും തുടങ്ങിയ വിനോദങ്ങളും തുല്ല്യമാണ് എന്നതിന്റെ തെളിവ് എന്താണ് ?

 1. ഇനി ലുഡോ, പകിട, പാമ്പും കോണിയും എന്ന് തുടങ്ങിയ കളികൾ ഹറാമാണ് എന്ന് നിങ്ങൾ പറയുന്നത് ഖിയാസിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഏതിനോടാണ് നിങ്ങളിവയെ ഖിയാസാക്കിയത്?
 2. ഖിയാസാക്കണമെങ്കിൽ വിധിക്ക് ആധാരമായ ന്യായം [الْعِلَّةُ] വ്യക്തമാവേണ്ടതുണ്ട്. ഇവിടെ [النَّرْدُ] ഹറാമായതിന്റെ ന്യായം എന്താണ്?
 3. കേവലം സമയം കൊല്ലുക എന്നതാണോ? അതല്ല, ചൂതാട്ടം ഉള്ളത് കൊണ്ടാണോ? അതുമല്ല, വാജിബാത്തുകളിൽ നിന്നും ദൈവ സ്മരണയിൽ നിന്നും തെറ്റിക്കുന്നു എന്നതാണോ? ഇനി ഇവയെല്ലാം കൂടി ഒത്തു ചേരുന്നു എന്നതാണോ?
 4. കേവലം സമയം കൊല്ലുക എന്നതാണെങ്കിൽ സമാനമായ, ക്രിക്കറ്റ്, ഹോക്കി, കാരംസ്, ചെസ്സ്…. തുടങ്ങി സകല വിനോദങ്ങളും ഹറാമാക്കേണ്ടി വരില്ലേ? ഇനി അവയും ഹറാമാണെന്നാണോ നിങ്ങളുടെ വാദം?
 5. ഇനി ഇവയൊന്നും ഹറാമല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, എന്ത് കൊണ്ടാണ് ലുഡോ, പകിട, പാമ്പും കോണിയും എന്ന് തുടങ്ങിയ വിനോദങ്ങൾക്ക് മാത്രം ഹറാം വിധി ബാധകമാക്കുന്നത്?
 6. നർദ് [النَّرْدُ] ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ മിക്കപേരും ശിത്വ്‌റഞ്ചും (ചതുരംഗം) ഹറാമാണെന്ന് പറഞ്ഞതായി കാണാം, ചെസ്സ് കളിയും നിരുപാധികം ഹറാമാണെന്ന് നിങ്ങൾക്ക് വാദമുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
 7. ഒരാളുടെ നഷ്ടം അപരന് ലാഭമായി ഭവിക്കും വിധം പണത്തിന്റെ വിഹിതം ഉണ്ടായിരിക്കുക, വാജിബായ കാര്യങ്ങളിൽ വീഴ്ച സംഭവിക്കുക, ദൈവ സ്മരണയിൽ നിന്ന് അകറ്റുക, ധൂർത്തും ദുർവ്യയവും ഉണ്ടായിരിക്കുക. ജനങ്ങൾക്കിടയിൽ പകയും വിദ്വേഷവും വളർത്തുക… തുടങ്ങിയ യാതൊരു ദോഷവും ഉണ്ടാക്കാത്ത വല്ല വിനോദവും, കേവലം ആസ്വാദനം നൽകുന്നു എന്നതുകൊണ്ട് മാത്രം ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ടോ?
  ഉണ്ടെങ്കിൽ അതിനുള്ള തെളിവ് എന്താണ്?
 8. ഇജ്തിഹാദീ വിഷയങ്ങളിൽ കടുംപിടുത്തം പാടില്ല എന്ന സർവ്വാംഗീകൃതമായ തത്വം താങ്കൾക്ക് സ്വീകാര്യമാണോ?

✳✳✳

ലുഡോ നിരുപാധികം ഹറാമാണ് എന്ന് വാദിക്കുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഈ പത്തു ചോദ്യങ്ങൾക്ക് മറുപടി തന്നാലും.

⬆⬆⬆

ഇൽയാസ് മൗലവി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *