About

ഇല്‍യാസ് മൗലവി

1972 മാർച്ച്-4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മാതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി സ്കൂൾ, വയനാട് മുസ്ലിം ഓർഫനേജ് ഹൈസ്കൂൾ, തിരൂർക്കാട് ഇലാഹിയ്യാ കോളേജിൽ നിന്നും ഇസ്‌ലാമിക വിദ്യാഭാസം നേടിയതിന് പുറമേ,ഖത്തർ മഅഹദുദ്ദീനിയിൽ നിന്നും, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിഖ്ഹും ഉസ്വൂലുൽ ഫിഖ്ഹും മറ്റു ഇസ്ലാമിക വിഷയങ്ങളും പഠിച്ചു.

ഖത്തർ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ ഖുർആൻ പാരായണ ശാസ്ത്രത്തിൽ (തജ് വീദിൽ) പ്രത്യേക കോഴ്സ് റാങ്കോടെ പാസായി.

 

ഖത്തർ ശരീഅത്ത് കോടതിയിലും, ഡോ.യൂസുഫുൽ ഖറദാവിയുടെ സെക്രട്ടറിയായി മർകസ് ബുഹൂസിസ്സുന്ന വസ്സീറ എന്ന സ്ഥാപനത്തിലും ജോലി ചെയ്തു. കൂടാതെ ഖത്തർ റേഡിയോയിലും വർഷങ്ങളോളം ജോലി ചെയ്യുകയുണ്ടായി. 

 അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ  ഡെപ്യൂട്ടി റെക്ടറായിരുന്നു. ഇപ്പോൾ അവിടെ തന്നെ  ശരീഅ, ഉസൂലുദ്ദീൻ, ദഅവ കോളേജുകളിൽ ലക്ചററായി ജോലി ചെയ്യുന്നു. കൂടാതെ മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം, എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

 

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബിരുദം നേടി, അവിടെ തന്നെ PHD ചെയ്തു കൊണ്ടിരിക്കുന്നു.

 

ഇത്തിഹാദുൽ ഉലമാ കേരളയുടെ ഉപാധ്യക്ഷനാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കർമശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഭാര്യ: സുമയ്യ അബ്ദുർറഹ്മാൻ തർവായി. മക്കൾ: അമ്മാർ സലാമ, ഫൈറൂസ് സലാമ, നവാർ സലാമ, അസ്മ സലാമ.

Facebook Comments